അമ്മ: ജഗദീഷ് പിന്മാറി, ശ്വേത മേനോന്റെ സാധ്യതയേറി

Advertisement

മൈനാഗപ്പള്ളി. താരസംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്ന് നടൻ ജഗദീഷ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി

നടൻ ജഗദീഷ് പത്രിക പിൻവലിച്ചതോടെ ശ്വേതാമേനോന് സാധ്യത ഏറി
.ഇന്നലെയാണ് പത്രിക പിൻവലിക്കാൻ അപേക്ഷ നൽകിയത്. ഇതോടെ, സ്ഥാനാർഥി ചിത്രത്തിന് അന്തിമ രൂപമാകും. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രിക നടൻ ജഗദീഷും പിൻവലിക്കുന്നതോടെ വനിതാ പ്രസിഡന്റായുള്ള ശ്വേത മേനോന്റെ സാധ്യതയേറുകയാണ്.

ഓഗസ്റ്റ് 15 ന് കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന ഭാരവാഹി തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള സ്ഥാനാർഥി പട്ടികയ്ക്കായിരിക്കും ഇന്ന് അന്തിമ രൂപമാകുക.പ്രസിഡന്റ് സ്ഥാനത്തെക്ക് ആറും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ചും സഹാഭാരവാഹി സ്ഥാനങ്ങളിലും എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കുമായി 74 നാമനിർദേശ പത്രികകളായിരുന്നു സമർപ്പിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേതാ മേനോനും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിലേക്ക് കാര്യങ്ങളെത്തുന്നതിനിടയിലാണ് ജഗദീഷ് കളം വിടുന്നതായി അറിയിച്ചത്.

“വനിത “പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ അംഗീകരിച്ചാണ് ജഗദീഷ് പിൻവാങ്ങിയത്. മോഹൻലാൽ, മമൂട്ടി, സുരേഷ് ഗോപി എന്നിവരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ജഗദീഷ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തീരുമാനമെടുത്തത്. നടൻ രവീന്ദ്രനും ജയൻ ചേർത്തലയും പത്രിക പിൻവലിച്ചിട്ടുണ്ട്. അനൂപ് ചന്ദ്രനും പത്രിക പിൻവലിക്കാനുള്ള സനദ്ധത അറിയിച്ചതായാണ് സൂചന. അതേസമയം, ഏത് സാഹചര്യത്തിലും മത്സരിക്കുമെന്ന നിലപാടിലാണ് നടൻ ദേവൻ. തിരഞ്ഞെടുപ്പ് പ്രകിയ പുരോഗമിക്കുന്നതിനിടയിൽ വാർത്താ സമ്മേളനം നടത്തിയ ദേവന്റെ നടപടിക്കെതിരെ ഒരു വിഭാഗം രംഗത്തുണ്ട്. തനിക്കെതിരെ നടപടി ഉണ്ടായാൽ കോടതിയെ സമീപിക്കാനാണ് ദേവന്റെ തീരുമാനം.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വർ, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവർ മത്സരിക്കും. ആരോപണ വിധേയൻ മത്സരിക്കുന്ന സ്ഥാനത്തേക്ക് തങ്ങളും മത്സരിക്കുമെന്ന നിലപാടാണ് രവീന്ദ്രനും അനൂപ് ചന്ദ്രനും സ്വീകരിച്ചിരിക്കുന്നത്. ജയൻ ചേർത്തലയും നവ്യാ നായരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും അൻസിബ ഹസൻ ജോ.സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും. സുരേഷ് കൃഷ്ണ, വിനു മോഹൻ, സരയു, അനന്യ ,ടിനി ടോം, ജോയ് മാത്യു എന്നിവരാണ് മത്സര രംഗത്തെ പ്രമുഖർ.എന്നാൽ, ആരോപണ വിധേയർ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടന ഇപ്പോഴും രണ്ട് തട്ടിലാണ്. അൻസിബ , സരയു, ഉഷ ഹസീന എന്നിവർ ആരോപണ വിധേയരെ അനുകൂലിച്ച് രംഗത്തെത്തിയപ്പോൾ മല്ലിക സുകുമാരൻ, ആസിഫ് അലി, മാലാപാ ർവ്വതി എന്നിവർ വിമർശിച്ചുള്ള പ്രതികരണങ്ങളായി നടത്തിയത്.

Advertisement