ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും

Advertisement

കൊച്ചി.ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. റോഡ് മോശമായി കിടക്കുന്നതിനാൽ പാലിയേക്കര ടോൾ പിരിവ് റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. ടോൾ പിരിക്കുന്നവർ യാത്രക്കാർക്ക് സുരക്ഷിതമായ റോഡും ഒരുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എൻഎച്ച്ഐ കോടതിയെ അറിയിക്കും.

Advertisement