കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ മാർച്ച്; കറുത്ത തുണി കൊണ്ട് വാമൂടി പ്രതിഷേധം

Advertisement

തിരുവനന്തപുരം:ഛത്തീസ്ഗഢിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ക്രൈസ്തവ സഭകൾ.
പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നാരംഭിച്ച പ്രതിഷേധമാർച്ച് നെയ്യാറ്റിൻകര  സഹായമെത്രാൻ ഡോ.ഡി.സെൽവരാജൻ  ഉദ്ഘാടനം ചെയ്തു.
വൈദികരും സന്യാസ സഭാംഗങ്ങളും വിശ്വാസികളുമുള്‍പ്പെടെ നിരവധി പേരാണ് മാര്‍ച്ചിൽ പങ്കെടുത്തത്. 
കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസിന്റെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയായിരുന്നു പ്ര‌തിഷേധം.രാജ്ഭവന് മുമ്പിൽ നടന്ന ഐക്യദാർഢ്യ പ്രതിഷേധറാലി കെ.സി ബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. മാർതോമ സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ റ്റെറ്റ് റവ ഡോ: ഐസക്ക് മാർ പീലിക്സിനോസ് മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് തോമസ് ജെനെറ്റോ ബിഷപ്പ് ഡോ.ആൻറണി മാർ സിൽവാനിയോസ് ഉൾപ്പെടെ നിരവധി സഭാ മേലധ്യക്ഷൻന്മാർ പ്രസംഗിച്ചു.

Advertisement