വയനാട്. മരണമില്ലാത്ത ഓർമ്മകൾക്ക് മുന്നില്‍ കണ്ണീര്‍പൂക്കള്‍ അര്‍പ്പിച്ച് മുണ്ടക്കൈ ചൂരല്‍മല ദുരന്ത വാര്‍ഷികം ആചരിച്ചു.മുണ്ടക്കൈയ് ചൂരൽമല ദുരന്തത്തിൽ വേർപിരിഞ്ഞവർക്കായ് സംസ്ഥാന സർക്കാരിൻ്റെ ആദരം.നാട്ടുകാരും,മന്ത്രിമാരും ജനപ്രതിനിധികളും,മതമേലദ്ധ്യക്ഷൻമാരും, പങ്കെടുത്ത പരിപാടിയിൽ മരിച്ചവരുടെ ഓർമ്മകൾക്ക് മുന്നിൽ പുഷ്പ്പാർച്ചന നടത്തി.
അദ്ധ്വാനത്തിന്റെയും സന്തോഷത്തിന്റെയും സ്വപ്നങ്ങളുടെയും ഭൂമികയായിരുന്നു മുണ്ടക്കൈയും – ചൂരൽമലയും.ജൂലായ് 30 രാത്രി ഒന്നരയോടെയാണ് ഈ ഭൂമി ദുരന്ത ചിത്രമായി മാറിയത്.ഒന്നാം ഓർമ്മ ദിനത്തിൽ ആ നാട് ഒന്നാകെ വീണ്ടും ഒന്നിച്ചു.ജൂലൈ 30 ഹൃദയഭൂമിയിൽ.ഏറെ വൈകാരികമായിരുന്നു ആ കാഴ്ച്ചകൾ .

ഹൃദയഭൂമിയിൽ സംസ്ഥാന സർക്കാരിൻ്റെ നേതൃത്തിൽ മരിച്ചവർക്കുള്ള ആദരസൂചകമായി ഗാർഡ് ഓഫ് ഓണർ ഒരുക്കി.മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും മതമേലദ്ധ്യക്ഷൻമാരുടെയും നേതൃത്വത്തിൽ പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും നടത്തി.
ചൂരൽമലയിലും ദുരന്തത്തിൻ്റെ ഇരകളുടെ ഓർമ്മ ദിനാചരണം നടന്നു. വെള്ളാർമല സ്കൂൾ അധ്യാപകർ വിദ്യാർത്ഥികളെ അനുസ്മരിക്കാൻ ബെയ്ലി പാലത്തിലെത്തി.മേപ്പാടി MSA ഓഡിറ്റോറിയത്തിലും അനുസ്മരന സമ്മേളനം നടന്നു



































