മനുഷ്യക്കടത്തിനെതിരെ അന്താരാഷ്ട്ര ദിനാചരണം നടത്തി സാൽവേഷൻ ആർമി

Advertisement

തിരുവനന്തപുരം: മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ടദിനാചരണം കവടിയാർ  സാൽവേഷൻ ആർമി സംസ്ഥാന മുഖ്യസ്ഥാനത്ത് നടന്നു.

സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു.

മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങളിൽ സാൽവേഷൻ ആർമി അന്തർദേശീയമായി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ,വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ റാണി ഫൂലെ പ്രധാൻ എന്നിവർ ചേർന്ന് ബ്ലൂ ഹാർട്ട് കാംപയിനിൻ്റെ ഭാഗമായ ബ്ലൂ റിബൺ പിന്നിംഗ് നിർവ്വഹിച്ചു.വനിതാ ശുശ്രൂഷകളുടെ സംസ്ഥാന സെക്രട്ടറി ലെഫ്.കേണൽ സോണിയ ജേക്കബ്ബ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.സംസ്ഥാന മുഖ്യ കാര്യദർശി ലെഫ്.കേണൽ ജേക്കബ്ബ് ജെ.ജോസഫ്, ആൻ്റി ഹ്യൂമൻ ട്രാഫിക്കിംഗ് സംസ്ഥാന കോ ഓഡിനേറ്റർ മേജർ ലീലാമ്മ സ്റ്റീഫൻസൺ എന്നിവർ പ്രസംഗിച്ചു.

Advertisement