കണ്ണൂർ. പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ മർദിച്ചത് സ്വർണക്കടത്ത് ഗുണ്ടാസംഘം.അക്രമം നടത്തിയത് സ്വർണക്കടത്ത് കേസ് പ്രതി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുമായി ബന്ധമുള്ളവരാണ് അക്രമി സംഘം. ബസിൽ കയറി അക്രമം നടത്തിയത് 5 അംഗ സംഘം. പിന്നിലെ വാഹനത്തിൽ ആറ് പേർ അനുഗമിച്ചിരുന്നതായി പൊലീസ്
നാദാപുരം സ്വദേശി വിശ്വജിത്തിന്റെ ഭാര്യക്ക് വിദ്യാർത്ഥി പാസ് നൽകാതെ ബസിൽ തള്ളിയിട്ടെന്ന് ആരോപിച്ചായിരുന്നു മർദനം. വിശ്വജിത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെന്നും പൊലീസ്. പ്രതികളെ കണ്ടെത്താനായി തിരച്ചിൽ തുടരുന്നു
































