തിരുവനന്തപുരം: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകളെ ചത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കേരള കൗൺസിൽ ഓഫ് ചർച്ചസ് വിമൻസ് കമ്മീഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനപ്രതിഷേധ സംഗമം നടത്തി. പാളയം എൽ എം എസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ
വനിതാ കമ്മീഷൻ സംസ്ഥാന ചെയർപേഴ്സൺ ധന്യജോസ് അധ്യക്ഷത വഹിച്ചു.വനിതാ കമ്മീഷൻ ജില്ലാ ചെയർപേഴ്സൺ വിനീത ജോർജ് , വൈസ് ചെയർപേഴ്സൺ
ലഫ്. കേണൽ. സ്നേഹദീപം സജു ,
കെ സി സി ജില്ലാ പ്രസിഡൻ്റ്
റവ. എ. ആർ. നോബിൾ
കറണ്ട് അഫേഴ്‌സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ. റ്റി. ഇ. സ്റ്റീഫൺസൺ,
ക്ലർജി കമ്മീഷൻ ജില്ലാ കൺവീനർ
ഫാ. സജി മേക്കാട്ട്,
എഡ്യൂക്കേഷൻ കമ്മീഷൻ ചെയർമാൻ ജെ. വി. സന്തോഷ് ,
കെ സി സി എക്സിക്യൂട്ടീവ് അംഗം റൈസ്റ്റൺ പ്രകാശ്,
സിഎസ്ഐ ദക്ഷിണ കേരളമഹായിടവക സ്ത്രീജനസഖ്യം ഭാരവാഹികൾ, വനിതാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. അറസ്റ്റിലായ കന്യാസ്ത്രീകളെ ജയിൽവിമോചിതരാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Home News Breaking News ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: തിരുവനന്തപുരത്ത് കെ സി സി മൗനപ്രതിഷേധം നടത്തി





































