തിരുവനന്തപുരം. കെ.പി.സി.സിയുടെ നേതൃതലത്തിലും
ഡി.സി.സി തലത്തിലുമുളള പുന:സംഘടന
ഓഗസ്റ്റ് ആദ്യം വാരം പൂർത്തിയാക്കാൻ
ധാരണ.കുറഞ്ഞത് 9 DCC അധ്യക്ഷന്മാർ
എങ്കിലും മാറുമെന്ന് ഉറപ്പായി.പരിചയ
സമ്പന്നരും യുവാക്കളും അടങ്ങുന്ന
ഊർജസ്വലമായ നേതൃനിരയെ കൊണ്ടു
വരാനാണ് കെ.പി.സി.സി നേതൃത്വത്തിലെ
ധാരണ.
കെ.പി.സി.സി വൈസ് പ്രസിഡൻറ്, ജനറൽ
സെക്രട്ടറി,സെക്രട്ടറി, ട്രഷറർ, ഡി.സി.സി
അധ്യക്ഷന്മാർ എന്നീ തസ്തികകളിൽ പുന
സംഘടന നടത്തുന്നത് സംബന്ധിച്ചാണ്
ചർച്ചകൾ പുരോഗമിക്കുന്നത്.സംസ്ഥാനത്തെ
പ്രധാന നേതാക്കളുമായി ചർച്ച നടത്തി
ഓഗസ്റ്റ് ആദ്യവാരം പട്ടിക ഹൈക്കമാൻഡിന്
കൈമാറാനാണ് ധാരണ.അടുത്തിടെ മാത്രം
നിയമിതനായ തൃശൂർ ഡി.സി.സി അധ്യക്ഷൻ
ഒഴികെ എല്ലാ ജില്ലാ അധ്യക്ഷന്മാരും മാറണമെന്ന്
അഭിപ്രായം ഉണ്ടെങ്കിലും കുറഞ്ഞത് 9 ജില്ലാ
നേതൃത്വത്തിലെങ്കിലും അഴിച്ചുപണി
നടക്കുമെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരത്ത് ചെമ്പഴന്തി അനിൽ,
മണക്കാട് സുരേഷ്, എം.ജെ.ആനന്ദ്, ടി.ശരത്ചന്ദ്ര
പ്രസാദ് എന്നിവരാണ് സാധ്യതാ പട്ടികയിലുളളത്.
കൊല്ലത്ത് ഏരൂർ സുഭാഷ്, എം.എം.നസീർ, സൂരജ് രവി, പി.ജർമിയാസ് എന്നിവരെയാണ് പരിഗണിക്കുന്നത്.
പത്തനംതിട്ടയിൽ പഴകുളം മധു, ജോർജ് മാമ്മൻ കൂണ്ടൂർ
അനീഷ് വരിക്കണ്ണാമല, എ.സുരേഷ് കുമാർ എന്നിവരും
ലിസ്റ്റിലുണ്ട്.ആലപ്പുഴയിൽ കെ.പി.ശ്രീകുമാർ, കെ.ആർ. മുരളീധരൻ, ബി.ബൈജു, എ.കെ.രാജൻ എന്നിവരിൽ
ഒരാൾക്കാണ് സാധ്യത.കോട്ടയത്ത് ഫിൽസൺ മാത്യൂ
ബിജു പുന്നത്താനം, സിബി ചേനപ്പാടി, ഫിലിപ്പ് ജോസഫ്
എന്നിവരെയും പരിഗണിക്കുന്നു.ഇടുക്കിയിൽ അഡ്വ.എസ്. അശോകൻ,ജോയി വെട്ടിക്കുഴി,വിജോ മാണി എന്നിവരിൽ
ഒരാൾക്കാണ് സാധ്യത.പാലക്കാട് സുമേഷ് അച്യുതനെയും
പി.വി.രാജേഷിനെയും ജില്ലാ അധ്യക്ഷനായി പരിഗണിക്കുന്നു.
വയനാട് കൽപ്പറ്റ നഗരസഭാ ചെയർമാൻ ടി.ജെ.ഐസക്ക്
പി.ഡി സജി എന്നിവരുടെ പേരിനാണ് മൂൻതൂക്കം.
കാസർകോട് ജില്ലയിൽ കെ.നീലകണ്ഠനും ബി.എം.ജമാലുമാണ്
പട്ടികയിലുളളത്.





































