അമ്മയുടെ പ്രസിഡന്റായി ശ്വേതാ മേനോന് സാധ്യതയേറുന്നു

Advertisement

കൊച്ചി.ചലച്ചിത്ര നടീ-നടന്മാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി ശ്വേതാ മേനോന് സാധ്യതയേറുന്നു. വനിത പ്രസിഡന്റ് വരുന്നത് അംഗീകരിച്ച് ജഗദീഷ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയേക്കും. മത്സര രംഗത്ത് നിന്ന് ആരോപണ വിധേയർ പിന്മാറണമെന്നതടക്കമുള്ള വാദങ്ങളും താര സംഘടനയിൽ ശക്തമാകുന്നുണ്ട്.


താര സംഘടന അമ്മയുടെ തിരഞ്ഞെടുപ്പ് നടക്കാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ മത്സര ചിത്രം മാറി മറിയുകയാണ്. അമ്മ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. വനിതാ പ്രസിഡണ്ട് വരണമെന്ന പൊതുധാരണയുടെ പേരിലാണ് ഈ നീക്കം എന്നുമാണ് വിവരം. മോഹൻലാലിനോടും മമ്മൂട്ടിയോടും സംസാരിച്ച് തീരുമാനം ഇന്ന് സ്വീകരിക്കുമെന്ന് ജഗദീഷ് പറയുന്നു.ഇതോടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ വരാനുള്ള സാധ്യത ഏറുന്നു. വർഷങ്ങളായി പുരുഷന്മാർ നേതൃത്വം നൽകിയിരുന്ന അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയുടെ കടന്നു വരവ് ചരിത്രത്തിൽ ആദ്യമാകും. ജഗദീഷിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് നടിയും നിർമാതാ വുമായ സാന്ദ്ര തോമസ് അടക്കമുള്ളവർ രംഗത്തെത്തി.
അതേ സമയം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആരോപണ വിധേയർ മത്സരിക്കുന്നതിൽ അമർഷം ശക്തമാവുകയാണ്. പ്രതിഷേധ സൂചകമായി പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന് അടക്കമുള്ള മത്സരത്തിൽ നിന്ന് പിന്മാറി ആരോപണ വിധേയനെതിരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് നടൻ രവീന്ദ്രൻ വ്യക്തമാക്കി. ആരോപണ വിധേയർ മത്സരിക്കാണോ എന്നതിൽ സ്വയം തീരുമാനം എടുക്കണമെന്ന് നടൻ സന്തോഷ്‌ കീഴാറ്റൂർ . ആരോപണ വിധിയർ മത്സര രംഗത്തുനിന്ന് മാറിനിൽക്കണമെന്ന് അമ്മ ഹോണറി മെമ്പർ ധനം കണ്ണനും പറഞ്ഞു.

Advertisement