നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം

Advertisement

ന്യൂഡെല്‍ഹി. യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം. കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.എന്നാൽ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കാന്തപുരത്തിന്റെ ഓഫീസ്.എക്സ് പോസ്റ്റ് പിൻവലിച്ചെന്ന വാർത്ത തെറ്റെന്നും കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി

.
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന ആശ്വാസവാർത്ത ഇന്നലെ മലയാളികളെ അറിയിച്ചത് കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ ഓഫീസ് . വധശിക്ഷ റദാക്കിയെന്നും ഇനി തുടർചർച്ചകൾ പൂർത്തിയാക്കേണ്ടതുണ്ടെന്നുമുള്ള ആശ്വാസവാർത്തയുമാണ് കാന്തപുരത്തിന്റെ ഓഫീസ് പങ്കുവെച്ചത്.കാന്തപുരവുമായി ചേർന്നാണ് ഇപ്പോൾ ഇടപെടൽ നടത്തുന്നതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹിയും സുപ്രിംകോടതി അഭിഭാഷകനുമായ കെആർ സുഭാഷ് ചന്ദ്രനും പറഞ്ഞു.

..

എന്നാൽ ഇക്കാര്യങ്ങൾ പൂർണ്ണമായി തള്ളുകയാണ് കേന്ദ്രവിദേശകാര്യാലയ മന്ത്രാലയം.ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റിധാരണജനകമെന്നാണ് മന്ത്രാലയം വൃത്തങ്ങൾ പറയുന്നത്.അതേസമയം വധശിക്ഷ റദ്ധാക്കിയെന്ന എക്സ് പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.വാർത്താ ഏജൻസി പോസ്റ്റ് പിൻവലിക്കുകയാണ് ചെയ്തത്.വധശിക്ഷ റദ്ദാക്കാൻ ധാരണയായതയായി യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യൻ ജാവാദ് മുസ്തഫാവിയും സ്ഥിരീകരിക്കുന്നുണ്ട്

Advertisement