തിരുവനന്തപുരം.വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി വി. എം സുധീരൻ. വെള്ളാപ്പള്ളി വർഗീയ വിഷം വമിപ്പിച്ച് കേരളത്തിലെ സാമൂഹ്യരാഷ്ട്രീയ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നു.വെള്ളാപ്പള്ളിയുടെ ശ്രമം വീണ്ടും കേരളത്തെ വർഗീയ ഭ്രാന്താലയമാക്കാൻ
ശ്രീനാരായണഗുരു അരുത് എന്നു പറഞ്ഞ കാര്യങ്ങൾ മാത്രമാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. മോദി – പിണറായി ദ്വയങ്ങളുടെ ദുർഭരണത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് വെള്ളാപ്പള്ളി കളമൊരുക്കുന്നത്. വെള്ളാപ്പള്ളി നവോത്ഥാന സമിതിയുടെ അധ്യക്ഷനായിരിക്കുന്നത് കേരളത്തിന് അപമാനം. സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും വി.എം സുധീരൻ
ഫേസ്ബുക്കിലൂടെയാണ് വി എം സുധീരന്റെ വിമർശനം





































