28 വർഷത്തിന് ശേഷം നൊസ്റ്റാൾജിയയുടെ ആ മണിമുഴക്കം…അടിച്ചു മാറ്റിയ ലോഹമണി തിരികെ നൽകി പൂർവ വിദ്യാർത്ഥികൾ

Advertisement

കോളജിൽ വൈകിയെത്തുന്നവർക്ക് തലവേദനയായ ലോഹമണി അടിച്ചു മാറ്റി 28 വർഷത്തിന് ശേഷം തിരികെ നൽകി പൂർവ വിദ്യാർത്ഥികൾ. തൊടുപുഴ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിലെ ആദ്യ ബാച്ചിന്റെ 25–ാം വാർഷികത്തിൽ ആണ് നൊസ്റ്റാൾജിയയുടെ മണിമുഴക്കം ഉണ്ടായത്. 

1996–2000 ബാച്ചിലാണു വൈകിയെത്തുന്ന വിദ്യാർഥികൾ പ്രിൻസിപ്പലിനു വിശദീകരണം നൽകേണ്ടി വന്നത്. അങ്ങനെ ക്ലാസിനു പുറത്താക്കപ്പെട്ട വിദ്യാർഥിയാണു മണിക്കിട്ടൊരു പണികൊടുക്കാൻ തീരുമാനിച്ചതും ആരുംകാണാതെ മണിയഴിച്ച് ഹോസ്റ്റലിലെ സഹപാഠിയുടെ കട്ടിലിനടിയിൽ ഒളിപ്പിച്ചതും. പഠനംകഴിഞ്ഞു ഹോസ്റ്റൽ വിടുമ്പോഴാണു മണിയുടെ കാര്യം ഓർത്തത്. പിന്നെ തിരിച്ചുകൊടുക്കാനാവുമോ? കൂട്ടുകാരനതു വീട്ടിൽക്കൊണ്ടുപോയി.  അന്നുമുതല്‍ ഇന്നുവരെ കണ്ണൂരിലെ വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചു. എന്നെങ്കിലും തിരികെ നല്‍കണമെന്നും കരുതിയിരുന്നു.

പക്ഷേ, അന്ന് മണി എടുത്തതുകൊണ്ട് ഫലമുണ്ടായില്ല. പിറ്റേന്നുതന്നെ കോളേജില്‍ ഇലക്ട്രിക് ബെല്‍ വന്നു. കൂട്ടുപ്രതികളുടെ പേരും പ്രദീപ് വെളിപ്പെടുത്തി. കോളേജിന്റെ മണി മോഷ്ടിച്ച സംഘത്തോട് ക്ഷമിച്ചിരിക്കുന്നുവെന്ന് അന്നത്തെ പ്രിന്‍സിപ്പല്‍ ആന്റണി അറിയിച്ചതോടെ കേസ് തീര്‍പ്പായി. വിവിധ ക്ലാസുകളെ പ്രതിനിധീകരിച്ച് പൂര്‍വ വിദ്യാര്‍ഥികളായ വിനീത് സൈമണ്‍, അരുണ്‍ ടി, മിഥുന്‍, അധ്യാപകരായ ഡോ. പി.സി.നീലകണ്ഠന്‍, പി.എം.സിബു, ബിന്ദു ബേബി, ബി.ലതാകുമാരി എന്നിവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.

Advertisement