തിരുവനന്തപുരം.വിദ്യാർത്ഥി കൺസഷൻ വർദ്ധിപ്പിക്കണമെന്ന സ്വകാര്യ ബസ്സുടമകളുടെ ആവശ്യത്തിൽ ഇന്ന് ചർച്ച. ഗതാഗത സെക്രട്ടറി പിബി നൂഹാണ് ചർച്ച നടത്തുന്നത്. 11 മണിക്ക് വിദ്യാർത്ഥി സംഘടനകളുമായും 11:30 ക്ക് സ്വകാര്യ ബസ് ഉടമകളുമായും വെവ്വേറെയാണ് ചർച്ച. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന്
ഈ മാസം 22 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിൽ നിന്ന് സ്വകാര്യ ബസ് ഉടമകൾ പിന്മാറിയിരുന്നു. തുടർ ചർച്ചയ്ക്ക് ഗതാഗത സെക്രട്ടറിയെ നിയോഗിക്കുകയായിരുന്നു. വിദ്യാർത്ഥി കൺസഷൻ വർദ്ധിപ്പിക്കുന്നതിൽ സർക്കാർ നിയോഗിച്ച രവി രാമൻ കമ്മീഷൻ റിപ്പോർട്ട് ഇന്നത്തെ യോഗത്തിൽ ചർച്ചക്ക് എടുക്കും. വിദ്യാർത്ഥി കൺസഷൻ ഒരു രൂപയിൽ നിന്ന് അഞ്ചു രൂപയായി ഉയർത്തണം എന്നതാണ് സ്വകാര്യ ബസ്സുടമകളുടെ പ്രധാന ആവശ്യം.
Home News Breaking News വിദ്യാർത്ഥി കൺസഷൻ ഒരു രൂപയിൽ നിന്ന് അഞ്ചു രൂപയായി ഉയർത്തണം, സ്വകാര്യ ബസ്സുടമകളുടെ ആവശ്യത്തിൽ...





































