തിരുവനന്തപുരം. വി.എസിനെതിരായ കാപ്പിറ്റൽ പണിഷ്മെൻറ് പരാമർശത്തിൽ മൌനം പാലിക്കാൻ സിപിഎം.
വിഷയത്തിൽ പ്രതികരണം നൽകാതെ നേതാക്കൾ ഒഴിഞ്ഞുമാറുന്നത് ഇതിൻെറ സൂചനയാണ്.പരാമർശം തളളി പാർട്ടി സെക്രട്ടറി
നടത്തിയ പ്രതികരണത്തിനപ്പുറം പുതിയ വിശദീകരണം വേണ്ടെന്നാണ് നേതൃതലത്തിലെ ധാരണ.
അനുകൂലിച്ചാലും എതിർത്താലും പാർട്ടിക്ക് പരുക്ക് പറ്റുന്ന ഇരുതല മൂർച്ചയുളള കായംകുളം വാളാണ് ക്യാപിറ്റൽ പണിഷ്മമെൻറ്
പരാമർശത്തെപ്പറ്റിയുളള വിവാദമെന്ന് സിപിഎംന് ബോധ്യമുണ്ട്.വി.എസ് മരിച്ചതിനെ
തുടർന്നുണ്ടായ വൈകാരികാന്തരീക്ഷത്തിൽ ന്യായീകരിക്കാൻ പോയാൽ വീണ്ടും അന്തരീക്ഷം
മോശമാകും. കടുത്ത പ്രതികരണത്തിലേക്ക് പോയാൽ വി.എസിനോട് ആഭിമുഖ്യം പുലർത്തുന്നവർ
പാർട്ടിക്കെതിരാകാനും സാധ്യതയുണ്ട്. നിർണായകമായ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ അത്തരമൊരു
ഉദ്യമം അപകടം ചെയ്യുമെന്നും സിപിഎം നേതാക്കൾക്ക് ബോധ്യമുണ്ട്.അതുകൊണ്ടാണ് പിരപ്പൻകോട് മുരളിയുടെ പരാമർശം തളളി വിവാദം അവസാനിപ്പിക്കാൻ ശ്രമിച്ചത്. കാപ്പിറ്റിൽ പണിഷ്മെൻറ് പരാമർശത്തെ കുറിച്ചുളള
ചോദ്യങ്ങളിൽ നിന്ന് നേതാക്കൾ ഒഴിഞ്ഞുമാറുകയാണ്
സംസ്ഥാന സമിതി അംഗം എൻ.എൻ.കൃഷ്ണദാസ് മാത്രമാണ് ഇന്ന് പ്രതികരിച്ചത്.പരാമർശം വീണ്ടും വിവാദമാക്കുന്നത് വി.എസിനെ അപമാനിക്കാനാണ് എന്നതാണ് കൃഷ്ണദാസിൻെറ ഭാഷ്യം
ക്യാപിറ്റൽ പണിഷ്മെൻറ് പരാമർശത്തിന് തിരുവനന്തപുരത്തെ പൊതു സമ്മേളനത്തിൽ വി.എസ് പറഞ്ഞ മറുപടി പൊതുമണ്ഡലത്തിൽ ഉളളതിനാൽ ഇങ്ങനെയൊരു സംഭവം ഇല്ല എന്ന സിപിഎംൻെറ ന്യായീകരണങ്ങൾ
അത്ര കണ്ട് വിലപ്പോവുന്നില്ല






































