കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നു

Advertisement

തിരുവനന്തപുരം.ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസർക്കാരിനെ അതി രൂക്ഷമായി വിമർശിച്ച് ദീപിക എഡിറ്റോറിയൽ പുറത്തുവന്നു. സഭാ നേതൃത്വം പ്രതികരിക്കാൻ തയ്യാറാകണമെന്ന് മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനത്തിന് പിന്നാലെ വിവിധ സഭാ മേൽ അധ്യക്ഷൻ മാർ പരസ്യ പ്രതികരണവുമായി രംഗത്ത് എത്തി .

അല്പം വൈകിയെങ്കിലും ശക്തമായ പ്രതിഷേധമാണ് ഛത്തീസ്ഗഡ് വിഷയത്തിൽ ഉയർന്നുവരുന്നത് .ഇതേ തുടർന്നാണ് ബിജെപിയെയും സംഘാപരിവാറിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ദീപികയിൽ എഡിറ്റോറിയൽ വന്നത് .കന്യാസ്ത്രീകളെ അല്ല , മതേതര ഭരണഘടനയാണ് ബന്ദിയാക്കിയത് .രാജ്യം ഭരിക്കുന്ന ബിജെപിയുടെ ആശിർവാദത്തോടെയാണ് എല്ലാം നടക്കുന്നതെന്നും ദീപിക വിമർശിക്കുന്നു.
വർഗീയവാദികളുടെ കങ്കാരു കോടതികൾ തെരുവിൽ വിചാരണ നടത്തുന്നു.
ന്യൂനപക്ഷങ്ങൾ കേരളത്തിൽ ഒഴിച്ച് ബാക്കി എല്ലായിടത്തും അരക്ഷിതരാണ് . മറ്റ് സംസ്ഥാനങ്ങളിൽ കുറ്റപത്രം കേരളത്തിൽ പ്രശംസ പത്രവും നൽകുന്നു/ ബിജെപിയുടെ വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തക്കേട് എന്ന് കേരള ഘടകത്തെ ഓർമിപ്പിക്കുന്നുവെന്നും
ദീപികയിൽ ലേഖനം വന്നതിന് പിന്നാലെ മന്ത്രി വി ശിവൻകുട്ടി മതമേലധ്യക്ഷന്മാരെ വിമർശിച്ച രംഗത്ത് വന്നു. ലേഖനം എഴുതിയത് കൊണ്ട് മാത്രം കാര്യമില്ല എന്നും പ്രതിഷേധിക്കാൻ തയ്യാറാകണമെന്നും വീ ശിവൻകുട്ടി.

ഇതിന് പിന്നാലെ വിവിധ മതമേലധ്യക്ഷന്മാർ വിഷയത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറായി

ഇതിനിടെ സഭ നേതൃത്വത്തിനെതിരെ ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ രംഗത്ത് വന്നു.
വിവിധ മന്ത്രിമാരും വിഷയത്തിൽ രൂക്ഷ വിമർശന ഉന്നയിച്ചു –
കോട്ടയത്ത് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് കേരള കോൺഗ്രസ് എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടന്നു

Advertisement