തിരുവനന്തപുരം ഡിസിസി ,എൻ ശക്തൻ ഇന്ന് ചുമതലയേൽക്കും

Advertisement

തിരുവനന്തപുരം ഡി.സി.സി അധ്യക്ഷനായി എൻ. ശക്തൻ ഇന്ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ഡി.സി.സി ഓഫീസിൽ എത്തിയാകും ചുമതല ഏറ്റെടുക്കുക. വിവാദ ഫോൺ സംഭാഷണത്തിൽ കുരുങ്ങി പാലോട് രവി രാജിവച്ച പശ്ചാത്തലത്തിലാണ് എൻ.ശക്തന് താൽക്കാലിക ചുമതല നൽകിയത്. ഒരു മാസത്തിനുള്ളിൽ പുനസംഘടന നടത്തി സ്ഥിരം ഡി.സി.സി അധ്യക്ഷനെ നിയമിക്കാനാണ് കെ.പി.സി.സിയുടെ ലക്ഷ്യം. പാലോട് രവി തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കേണ്ടിവന്നു എന്നായിരുന്നു എൻ. ശക്തൻ്റെ ആദ്യ പ്രതികരണം. രാജിക്ക് പിന്നാലെ പാലോട് രവി ഇതുവരെ മാധ്യമങ്ങളുമായി സംസാരിച്ചിട്ടില്ല.

Advertisement