ആർഎസ്എസ് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനമായ ജ്ഞാനസഭയില്‍ വിസിമാര്‍

Advertisement

കൊച്ചി. ആർഎസ്എസ് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനമായ ജ്ഞാനസഭയിൽ പങ്കെടുത്ത് കേരളത്തിൽ നിന്നുള്ള വിസിമാരും. കേരള സർവകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ , കണ്ണൂർ, കാലിക്കറ്റ്, കുഫോസ് വിസിമാരാണ് ജ്ഞാനസഭയിൽ പങ്കെടുത്തത്. അതേസമയം,
ഭാരതത്തിന് പകരമല്ല ഇന്ത്യ എന്ന് ആർഎസ്എസ് സർ സംഘചാലക് ഡോ.മോഹൻ ഭാഗവത് പറഞ്ഞു .

സർവകലാശാല വൈസ് ചാൻസിലർമാർ സംഘപരിവാർ ബന്ധം പ്രകടിപ്പിക്കുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് ആർഎസ്എസ് നേതൃത്വം നൽകുന്ന ശിക്ഷാ സംസ്കൃതി ഉദ്ധാൻ ന്യാസിന്റെ വിദ്യാഭ്യാസ സമ്മേളനത്തിൽ വിസിമാർ പങ്കെടുത്തത്.കേരളാ വി.സി.ഡോ. മോഹനൻ കുന്നുമ്മൽ,കോഴിക്കോട് വി.സി ഡോ പി രവീന്ദ്രൻ,കണ്ണൂര്‍ വി.സി ഡോ കെ.കെ.സാജു,കുഫോസ് വി.സി പ്രോഫ എ.ബിജുകുമാർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. കുഫോസ് വിസി ഒഴികെയുള്ള മറ്റു വിസിമാർ ആർ.എസ്.എസ് സർസംഘചാലക് പങ്കെടുത്ത പരിപാടിയിലും സംബന്ധിച്ചു. പരിപാടിക്കെതിരെയുള്ള വിമർശനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് കേരള വിസി പ്രതികരിച്ചില്ല

വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതമെന്ന വിഷയത്തിലൂന്നിയുള്ള പൊതുസമ്മേനത്തിൽ മോഹൻ ഭാഗവത് മുഖ്യപ്രഭാഷണം നടത്തി. ഭാരതത്തിന് പകരമല്ല ഇന്ത്യ ഭാരതത്തെ ഭാരതം എന്ന് തന്നെ പറയണം എന്ന് മോഹൻ ഭാഗവത്

ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഗവർണർ രാജേന്ദ്ര അര്‍ലേക്കർ .

രാജ്യത്തെ വിവിധ സർവ്വകലാശാലകളിലെ വി.സി.മാരെയടക്കം പങ്കെടുപ്പിച്ച് വിദ്യാഭ്യാസ നയമടക്കം ചർച്ച ചെയ്യുന്ന ദേശീയ സമ്മേളനം കൊച്ചിയിൽ നാളെയും തുടരും . കേരളത്തിൽ ഇതാദ്യമായാണ് ആർഎസ്എസ് വിപുലമായ വിദ്യാഭ്യാസ സമ്മേളനം നടത്തുന്നത്

Advertisement