കണ്ണൂര്‍.ഗോവിന്ദചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ കൂടി സസ്പെൻഷനിൽ.കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെയാണ് സസ്പെൻറ് ചെയ്തത്.ഗോവിന്ദച്ചാമി ജയിൽ ചാടിയതിനെ തുടർന്ന് അബ്ദുൽ സത്താർ മാധ്യമങ്ങളിലൂടെ ചില വിവരങ്ങൾ പങ്കുവെച്ചിരുന്നു.തുടർന്നാണ് ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. മാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവെച്ചത് വകുപ്പിന് മാനക്കേട് ഉണ്ടാക്കി യെന്നും മറ്റ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്തുവെന്നും ജയിൽ വകുപ്പിന്റെ കണ്ടെത്തൽ. തുടർന്നാണ് അബ്ദുൽ സത്താറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അബ്ദുൽ സത്താർ നേരത്തെ കണ്ണൂർ ജയിലിൽ ജോലി നോക്കവേ ഉണ്ടായ ചില കാര്യങ്ങളാണ് മാധ്യമത്തോട് പങ്കുവെച്ചത് .






































