തിരുവനന്തപുരം: മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ടദിനാചരണത്തിന് മുന്നോടിയായി കേരളത്തിലെ സാൽവേഷൻ ആർമി സഭകളിൽ ഇന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മനുഷ്യക്കടത്തിനെതിരായ അവബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, റാലികൾ, ബോധവല്ക്കരണ ക്ലാസുകൾ, സെമിനാറുകൾ, പൊതുയോഗങ്ങൾ എന്നിവ സംസ്ഥാന വ്യാപകമായി നടത്തി. തിരുവനന്തപുരം ആനയറയിൽ നടന്ന പ്രോഗ്രാം സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു.വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ റാണി ഫൂലെ പ്രധാൻ, പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജോസ് പി മാത്യു, ഡിവിഷണൽ ഫിനാൻസ് ഓഫീസർ മേജർ സാം ജോർജ് തുടങ്ങിയവർ സംസാരിച്ചു. കൊടുങ്ങാനൂർ സാൽവേഷൻ ആർമി പളളിയിൽ നടന്ന റാലിയ്ക്ക് പബ്ളിക്ക് റിലേഷൻ സെക്രട്ടറി മേജർ റ്റി.ഇ സ്റ്റീഫൻസൺ എ എച്ച് റ്റി സംസ്ഥാന കോഡിനേറ്റർ മേജർ ലീലാമ്മ സ്റ്റീഫൻസൺ തുടങ്ങിയവർ നേതൃത്വം നൽകി.
സംസ്ഥാനത്ത് 320 ഇടങ്ങളിൽ പ്രോഗ്രാം നടന്നതായി ആൻറി ഹ്യൂമൻ ട്രാഫിക്കിംഗ് സംസ്ഥാന കോ ഓഡിനേറ്റർ മേജർ ലീലാമ്മ സ്റ്റീഫൻസൺ അറിയിച്ചു.






































