മൂന്നാർ ദേവികുളം റോഡിൽ വലിയ തോതിൽ മണ്ണിടിച്ചിൽ

Advertisement

മൂന്നാർ.കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ദേവികുളം റോഡിൽ വലിയ തോതിലാണ് ഇന്നലെയൂം ഇന്നുമായി മണ്ണിടിച്ചിൽ ഉണ്ടായത്. രണ്ടുദിവസം പെയ്ത കനത്ത മഴയെ തുടർന്ന് പലയിടങ്ങളിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീഴുന്നുണ്ട്. ഇനിയും മണ്ണിടിയാൻ സാധ്യത മുന്നിൽകണ്ട് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായ സമയം ഇതുവഴി വന്ന ഒരു ലോറി അപകടത്തിൽ പെട്ട് ഡ്രൈവറായ ഗണേശൻ മരിച്ചിരുന്നു.

Advertisement