കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറന്നു. തെന്മല പരപ്പാർ, ബാണാസുര സാഗർ, പെരിങ്ങൽകുത്ത്, കക്കയം, ചുള്ളിയാർ, മാട്ടുപ്പെട്ടി, ഷോളയാർ, പീച്ചി, പഴശ്ശി ഡാമുകൾ തുറന്നു. പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
തെന്മല പരപ്പാർ ഡാമിന്റെ 2 ഷട്ടറുകൾ ഇന്ന് രാവിലെ 7.30ന് 10 cm കൂടി ഉയർത്തി 30 cm ൽ എത്തിയിരിക്കുകയാണ്.
































