വടകര. ചെറുശ്ശേരി റോഡിലുള്ള പുത്തൂർ വിഷ്ണു ക്ഷേത്രത്തിൽ തീപ്പിടുത്തം
ശനിയാഴ്ച്ച രാത്രി 8.45 ഓടെയാണ് സംഭവം. സമീപത്തെ റോഡിൽ ഇരിക്കുകയായിരുന്ന യുവാക്കളാണ് ക്ഷേത്രത്തിനുള്ളിൽ നിന്നും തീയും പുകയും കണ്ടത്
ഉടൻ തന്നെ നാട്ടുകാരെയും വടകര അഗ്നി രക്ഷാ സേനയെയും വിവരം അറിയിക്കുകയിരുന്നു
അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തി തീയണച്ചു
തീപിടുത്ത കാരണം വ്യക്തമായിട്ടില്ല
ക്ഷേത്രത്തിൻ്റ മേൽക്കൂര ഭാഗം കത്തി നശിച്ചു.






































