തിരുവനന്തപുരം.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കിയ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷം.അബദ്ധ
പഞ്ചാംഗം പോലുളള വോട്ടർപട്ടികയുമായി എങ്ങനെ നീതിപൂർവകമായി തിരഞ്ഞെടുപ്പ് നടത്തുമെന്നാണ്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻെറ ചോദ്യം.പട്ടികയിലെ തെറ്റ് തിരുത്താനുളള സമയം 30 ദിവസമായി ദീർഘിപ്പിച്ചില്ലെങ്കിൽ
നിയമ നടപടിയിലേക്ക് നീങ്ങാനാണ് പ്രതിപക്ഷത്തിൻെറ തീരുമാനം.
തദ്ദേശ തിരഞ്ഞെടുപ്പിനായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കിയ കരട് വോട്ടർ പട്ടികയെകുറിച്ച് വലിയ
ആക്ഷേപങ്ങളാണ് പുറത്തുവരുന്നത്. ഒരേ വീട്ടീലെ താമസക്കാർ 3 വാർഡുകളിലെ വോട്ടർമാരായി മാറി,ഒരു തിരിച്ചറിയൽ
കാർഡ് നമ്പരിൽ ഒന്നിലധികം വോട്ടർമാർ ഇങ്ങനെ കരട് കരട് വോട്ടർ പട്ടികയിൽ തെറ്റുകളുടെ ഘോഷയാത്രയാണ്.വാർഡ്
സ്കെച്ച് പ്രസിദ്ധപ്പെടുത്താത്തത് കൊണ്ട് അതിർത്തിയേതെന്ന് നിശ്ചയവുമില്ല.
വാർഡ് പുനർനിർണയത്തിലും CPIMൻെറ താൽപര്യങ്ങൾ കടന്നുകൂടിയിട്ടുണ്ടെന്നാണ് ആക്ഷേപം. രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും പ്രവർത്തിച്ചെന്നതാണ്
പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം
Home News Breaking News അബദ്ധപഞ്ചാംഗം പോലുളള വോട്ടർപട്ടികയുമായി എങ്ങനെ നീതിപൂർവകമായി തിരഞ്ഞെടുപ്പ് നടത്തും, വി ഡി സതീശന്‍






































