കോഴിക്കോട്.താമരശ്ശേരിയിലും കാറ്റിൽ വ്യാപക നാശനഷ്ടം. ഇന്ന് പുലർച്ചെയാണ് ശക്തമായ കാറ്റടിച്ചത്. താമരശ്ശേരി കാരാടിയിൽ പിക്കപ്പ് വാനിൽ പന മുറിഞ്ഞു വീണ് വാഹനം തകർന്നു. നെല്ലൂളി ചാലിൽ മുഹമ്മദ് ഹനീഫയുടെ വാഹനമാണ് തകർന്നത്. കൂടത്തായിക്കടുത്ത് കുന്നത്തുകണ്ടിയിൽ മരങ്ങൾ വീണു വീട് തകർന്നു. കുന്നത്തുകണ്ടി റഷീദിന്റെ വീടിന് മുകളിലാണ് കൂറ്റൻ തേക്കും തെങ്ങും വീണത്
പറശ്ശേരി ശിഹാബിൻ്റെ വീടിൻ്റെ മുകളിൽ തെങ്ങ് വീണു.കെഎസ്ഇബിയുടെ ലൈനിന് മുകളിൽ മരങ്ങൾ വീണ് വൈദ്യുതി നിലച്ചു.






































