കാനഡയിൽ പരിശീലന പറക്കലിനിടെ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ മരിച്ച ശ്രീഹരിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Advertisement

കൊച്ചി.കാനഡയിൽ പരിശീലന പറക്കലിനിടെ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.രാവിലെ 8.10ന്റെ എയർ ഇന്ത്യ വിമാനത്തിലാണ് തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുക.കാനഡയിലെ മാനിടോബയിൽ സ്റ്റൈൻ ബാക് സൗത്ത് എയർപോട്ടിന് സമീപം ജൂലൈ ഒൻപതിനാണ് അപകടം. റൺവേയിലേക്ക് പറന്നിറങ്ങി വീണ്ടും പറന്നുയരുന്നതിനുള്ള പരിശീലനത്തിനിടെയാണ് വിമാനം കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ കാനഡ സ്വദേശിയും മരിച്ചിരുന്നു. കാനഡ സർക്കാരിൽ നിന്ന് രേഖകൾ കിട്ടാൻ വൈകിയതാണ് ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ കാലതാമസം ഉണ്ടായത്.

Advertisement