കണ്ണാടിക്കാട് ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട സിഐടിയു യൂണിയനും യുവ സംരംഭകരും തമ്മിലുള്ള തർക്കം പരിഹരിച്ചു

Advertisement

കൊച്ചി.എറണാകുളം കണ്ണാടിക്കാട് ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട സിഐടിയു യൂണിയനും യുവ സംരംഭകരും തമ്മിലുള്ള തർക്കം പരിഹരിച്ചു. നാലുദിവസമായി ലോഡ് ഇറക്കാതെ കിടക്കുകയായിരുന്നു. ടഫന്‍ ഗ്ലാസ് ഇറക്കാൻ സാങ്കേതിക പരിശീലനം ലഭിച്ചവർ വേണം എന്നആവശ്യം നിഷേധിച്ചതാണ് തർക്കത്തിൽ കലാശിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ്
മരട് കണ്ണാടി കാടുള്ള വർക്ക് സൈറ്റിൽ ടഫൻ ഗ്ലാസ് എത്തിയത്. ഗ്ലാസ് ഇറക്കാൻ സാങ്കേതിക പരിശീലനം ലഭിച്ചവർ വേണമെന്ന് യുവസംരംഭകർ ആവശ്യപ്പെട്ടു. മുൻപ് സിഐടിയു തൊഴിലാളികൾ ഗ്ലാസ് ഇറക്കിയപ്പോൾ പൊട്ടിപ്പോയതിലെ ആശങ്കയും അവർ യൂണിയനോട് പങ്കുവെച്ചു.

യുവ സംരംഭകരുടെ ആവശ്യം ആദ്യം അംഗീകരിച്ചില്ലെങ്കിലും. പിന്നീട് യൂണിയൻ നേതാക്കൾ ഇടപെട്ട്
ധാരണയിലെത്തി. പിന്നാലെ എറണാകുളത്ത് നിന്ന് പരിശീലനം ലഭിച്ച തൊഴിലാളികൾ എത്തി.

ഐഡിയ ഹൗസ് എന്ന വർക്ക് സ്പേസ് റെന്റിംഗ് സംരംഭകർക്കാണ് പ്രതിസന്ധി നേരിട്ടത്. പലയിടങ്ങളിലും സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് യുവ സംരംഭകരുടെ ആക്ഷേപം.

Advertisement