ഗോവിന്ദചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും

Advertisement

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടശേഷം  പിടിയിലായ ഗോവിന്ദചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. സുരക്ഷ മുന്‍നിര്‍ത്തിയാണ്  തീരുമാനം. ജയില്‍ ചാടിയ കേസില്‍ പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.  ഗോവിന്ദചാമിയെ ജയില്‍പരിസരത്തെത്തിച്ചായിരുന്നു തെളിവെടുപ്പ്. ജയില്‍ചാടാന്‍  ഒന്നരമാസത്തെ ആസൂത്രണമുണ്ടെന്നാണ്  ഗോവിന്ദചാമിയുടെ മൊഴി.
നിലവില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് ഗോവിന്ദചാമിയുള്ളത്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷമാകും ജയില്‍ മാറ്റും. ഇന്നു തന്നെ വിയ്യൂരിലേക്ക് മാറ്റാനാണ് സാധ്യത.  കണ്ണൂരിനേക്കാള്‍ സുരക്ഷയുള്ളതിനാല്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുന്നത്. തിരുവനന്തപുരത്ത് നിന്ന് ജയില്‍ വകുപ്പിന്‍റെ ഉത്തരവിറങ്ങുന്നതിന് അനുസരിച്ചാകും ജയില്‍മാറ്റും. ഇന്ന് ഉത്തരവ് ലഭിച്ചില്ലെങ്കില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച ശേഷം നാളെ വിയ്യൂരിലേക്ക് മാറ്റാനാണ് തീരുമാനം. 

Advertisement