കണ്ണൂര്‍ ജയിലില്‍ നിന്നും കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദചാമി രക്ഷപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജയിലുദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് വിലയിരുത്തലിലാണ് നടപടി എന്ന് ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു. വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയില്‍ ചാടിയത്. ഉടന്‍ പിടികൂടാനായത് ആശ്വാസമെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കുമെന്നും ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു.
































