കോട്ടയത്ത് മഴയും ശക്തമായ കാറ്റും;മരങ്ങൾ ഒടിഞ്ഞ് വീണു

Advertisement

കോട്ടയം: ജില്ലയിൽ കനത്ത മഴയും കാറ്റും.കിഴക്കൻ മേഖലകളിൽ ശക്തമായ കാറ്റിൽ നൂറ് കണക്കിന് മരങ്ങൾ ഒടിഞ്ഞ് വീണു.വൈദ്യുതി ലൈനുകൾക്ക് മുകളിൽ കാറ്റിൽ മരങ്ങൾ ഒടിഞ്ഞ് വീണത് കാരണം വൈദ്യുതി ബന്ധം പലേടത്തും തടസപ്പെട്ടു. കൊടുങ്ങൂർ – ചാമംപതാൽ റോഡിൽ മരം ഒടിഞ്ഞ് വൈദ്യുതി കമ്പിൾ പൊട്ടി റോഡിൽ കിടക്കുന്നു. ഉച്ചയ്ക്ക് രണ്ടിന് ശേഷമാണ് മഴ തുടങ്ങിയത്.നിരവധി കാർഷിക വിളകളും നശിച്ചു.

Advertisement