ന്യൂഡെല്‍ഹി. നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ രാജ്യ സഭയിൽ. രാജ്യ സഭ അംഗമായി കമൽ സത്യ പ്രതിജ്ഞ ചെയ്തു. രാജ്യസഭാംഗമായതിൽ അഭിമാനവും സന്തോഷമുണ്ടെന്ന് കമൽഹാസൻ പ്രതികരിച്ചു.
ഉലക നായകന്റെ ജീവിതത്തിൽ മറ്റൊരു റോളിന് തുടക്കം.രാവിലെ 11.01 ന് കമൽ ഹസൻ. രാജ്യ സഭ അംഗമായി സത്യ വാചകം ചൊല്ലി.തമിഴിലാണ് പ്രതിജ്ഞ എടുത്തത്.ഉപരി സഭ അംഗമായതിൽ അഭിമാനവും സന്തോഷവുമെന്ന് കമൽഹാസൻ.
സംഘ പരിവാർ രാഷ്ട്രീയ ത്തിന്റെ കടുത്ത വിമർശകനായ കമൽ ഹാസന്റ സാന്നിധ്യം പാർലമെന്റിൽ ഇന്ത്യ സഖ്യത്തിന് കരുത്താകും എന്നാണ് പ്രതീക്ഷിക്കുന്നത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്ന മക്കൾ നീതി മയ്യം, ഡിഎംകെയ്ക്ക് പിന്തുണ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കമലഹാസന് ഡിഎംകെ രാജ്യസഭാ സീറ്റ് നൽകിയത്.
































