വിജിലൻസ് എസ് പി യുടെ സ്ഥാനമാറ്റത്തിന് പിന്നിൽ ED യും വിജിലൻസും തമ്മിലുള്ള സെറ്റിൽമെന്‍റ്, വി ഡി സതീശന്‍

Advertisement

കൊച്ചി.ഇഡിയും വിജിലൻസും തമ്മിലുള്ള സെറ്റിൽമെന്റാണ് വിജിലൻസ് എസ് പി യുടെ സ്ഥാനമാറ്റത്തിന് പിന്നിൽ എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ . ED ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് എസ് ശശിധരനെ പോലീസ് അക്കാദമിയിലേക്ക് മാറ്റിയത് . സ്ഥാനമാറ്റം സ്വാഭാവിക നടപടിയെന്നായിരുന്നു എസ് ശശിധരന്റെ പ്രതികരണം .

വിജിലൻസ് കൈക്കൂലി കേസിൽ കഴിഞ്ഞ രണ്ട് ദിവസം തുടർച്ചയായി ശേഖർ കുമാറിനെ ചോദ്യം ചെയ്തിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലാണ് . ഇതിനിടയിലാണ് കേസ് അന്വേഷിക്കുന്ന വിജിലസ് എസ് പി എസ് ശശിധരനെ പോലീസ് അക്കാദമിയുടെ ചുമതലയിലേക് സർക്കാർ മാറ്റിയത് . സർക്കാർ നടപടിക്കെതിരെ കടുത്ത വിമര്ശനം ഉയരുന്നുണ്ട് . ബിജെപി – സിപിഎം ഡീൽ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .

പോലീസുകാർക്കിടയിൽ സ്ഥാനമാറ്റം സ്വാഭാവികമെന്നും കൈക്കൂലി കേസിന്റെ അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും എസ് ശശിധരൻ പറഞ്ഞു .

ശേഖർ കുമാറിനെ കേസിൽ വീണ്ടും ചോദ്യം ചെയ്യും അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കുക അടുത്ത ഘട്ടത്തിലാവും . ഇതിനിടയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മാറ്റം കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തൽ ശക്തമാണ്.

Advertisement