പത്തനംതിട്ട. തിരുവല്ലയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് കുളത്തിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു.കാരയ്ക്കൽ സ്വദേശി ജയകൃഷ്ണൻ. മുത്തൂർ ചാലക്കുഴി സ്വദേശി ഐബി പി രഞ്ജി എന്നിവരാണ് മരിച്ചത്. അപകടത്തിന് തൊട്ടുമുമ്പ് അമിതവേഗതിയിൽ പോകുന്ന കാറിന്റെ ദൃശ്യങ്ങൾ പുറത്ത്.
വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് തിരുവല്ല
മന്നംകരചിറയ്ക്ക് സമീപം അപകടം നടന്നത്. നിയന്ത്രണംവിട്ട കാർ സമീപത്തെ പോസ്റ്റിൽ ഇടിച്ചു കുളത്തിലേക്ക് മറിയുകയായിരുന്നു. തിരുവല്ല ഫയർഫോഴ്സ് ഫയർഫോഴ്സ് എത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് ജയകൃഷ്ണന്റെ ജീവൻ നഷ്ടമായി..തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഐബി സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മരിച്ചത്.
അപകടത്തിൽപ്പെട്ട മൂന്നാമനായ അനന്ദുവിനു ന്റെ ആരോഗ്യനില തൃപ്തികരമാണ്. പ്രാഥമിക ചികിത്സ നൽകിയശേഷം വീട്ടിലേക്ക് വിട്ടയച്ചു.
വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.





































