കൊല്ലത്ത് വൻ ലഹരി ഉൽപ്പന്ന വേട്ട

Advertisement

കൊല്ലം.കൊല്ലത്ത് വൻ ലഹരി ഉൽപ്പന്ന വേട്ട.1 കോടി രൂപയുടെ ലഹരി ഉൽപ്പന്നങ്ങളുമായി 2 പേർ കൊട്ടിയത്ത് പിടിയിൽ. തിരുവനന്തപുരം – കൊല്ലം ജില്ലകളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ് ലഹരി ഉൽപ്പന്നങ്ങളെന്ന് പോലീസ് പറഞ്ഞു.

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കുടിവെള്ള കുപ്പിയുടെ മറവിലാണ് ലഹരി ഉൽപ്പന്നങ്ങൾ കടത്തിയത്. 225 ചാക്ക് കെട്ടുകളിൽഒളിപ്പിച്ച നിലയിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പനങ്ങളാണ് പിടി കൂടിയത് .

കർണ്ണാടക മംഗലപുരം സ്വദേശി സവാദ് , മലപ്പുറം സ്വദേശി അമീർ എന്നിവരാണ് പിടിയിലായത് . മലപ്പുറത്ത് നിന്ന് തിരുവനന്തപുരം വരെ മൊബൈലിൽ വരുന്ന മെസെജ് പ്രകാരം പറയുന്ന സ്ഥലങ്ങളിൽ വാഹനം നിറുത്തുകയും അവിടെ നിന്നും വാഹനം അടുത്ത ആളുകൾക്ക് കൈമാറുക എന്ന നിർദേശമാണ് ലഭിച്ചതെന്നാണ് പ്രതികൾ പറയുന്നത്.

കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർ കിരൺ നാര യണന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ Acp അലക്സാണ്ടർ തങ്കച്ചൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി വേട്ട നടത്തിയത്. കൊട്ടിയം ഇൻസ്പെക്ടർ P പ്രദീപ് ചാത്തന്നൂർ ഇൻസ്പെക്ടർ അനൂപ്, SI നിതിൻ നളൻ ,ഡാൻസാഫ് ടീം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരി സംഘങ്ങളുടെ ഉറവിടം കണ്ടെത്തി പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ് .

Advertisement