തിരുവനന്തപുരം.വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്കാസഭയുടെ മുഖപത്രം.ഈഴവ സമുദായത്തിന്‍റെ പേരില്‍ വെള്ളാപ്പള്ളി ക്രൈസ്തവരെയും മുസ്ലിംകളെയും അധിക്ഷേപിക്കുന്നുവെന്ന് ദീപിക
ഈഴവരുടെ പിന്നാക്കാവസ്ഥക്ക് കാരണം ക്രൈസ്തവരും മുസ്ലിംകളുമാണെന്ന് ധ്വനിപ്പിക്കുന്നു.വെള്ളാപ്പള്ളി സമൂഹത്തില്‍ വെറുപ്പിന്‍റെ വിത്ത് വിതക്കുന്നു.ഒരേസമയം ബിജെപിയുടെയും സിപിഎമ്മിന്‍റെയും തോളില്‍ കയ്യിട്ടാണ് വെള്ളാപ്പള്ളി വിദ്വേഷം പ്രസംഗിക്കുന്നത്.മികച്ച വിദ്യാഭ്യാസ-ആതുരശുശ്രൂഷാ സ്ഥാപനങ്ങള്‍ കത്തോലിക്കാസഭയുടേതാണ്
നന്നായി സ്ഥാപനം നടത്തുന്നവരെ കവർച്ചക്കാരായി ചിത്രീകരിക്കുന്നു.മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് ദുർബലപ്പെട്ടത് വെള്ളാപ്പള്ളി സിപിഎമ്മിനൊപ്പം ചേർന്നപ്പോള്‍. വെള്ളാപ്പള്ളിയുടെ പരാമർശങ്ങള്‍ ഇതര മതസ്ഥരെ വേദനിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് സിപിഎം പലതും കണ്ടില്ലെന്ന് നടിക്കുകയാണ്. കച്ചവട-രാഷ്ട്രീയ താത്പര്യങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളാവാം അത്






































