ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് സെൻട്രൽ ജയിലിലെ കൊടുംകുറ്റവാളികൾക്കുള്ള അതീവ സുരക്ഷാ മേഖലയിൽ നിന്ന്

Advertisement

ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് സെൻട്രൽ ജയിലിലെ കൊടുംകുറ്റവാളികൾക്കുള്ള 68 സെല്ലുകൾ ഉൾപ്പെട്ട പത്താം ബ്ലോക്കിൽ നിന്ന്. അതീവ സുരക്ഷാജയിലായ ഇവിടെ നാല് ഉപ ബ്ലോക്കുകളാണുള്ളത്. അതിൽ ബി ബ്ലോക്കിലായിരുന്നു ഗോവിന്ദ ചാമിയെ പാർപ്പിച്ചിരുന്നത്. അതീവ സുരക്ഷ ജയിലിന് ഒരു ചെറു മതിലുണ്ട്. അത് കഴിഞ്ഞു ക്വാറന്റീൻ മേഖലയിൽ വലിയ മതിലിന് 6 മീറ്റർ ഉയരമുണ്ട്. അതിന് മുകളിലെ ഒന്നര മീറ്റർ ഫെൻസിങും കടന്ന് എത്തുന്നത് നേരെ ദേശീയ പാതയുടെ ഭാഗത്തേക്കാണ്. ഓരോ ഉപ ബ്ലോക്കിലും ഓരോ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്. രണ്ട് പേർ ടവറിലും രണ്ട് പേർ സിസിടിവി നിരീക്ഷിക്കാനും നിയോഗിച്ചിട്ടുണ്ട്. കൂടാതെ രാത്രി 12 മണിക്ക് മുൻപും ഒരു മണിക്ക് ശേഷവും ഉദ്യോഗസ്ഥർ നേരിട്ടത്തി പരിശോധനയും ഉണ്ടാകും.

Advertisement