ഓണത്തല്ല് തിരിച്ചു വരുന്നു, ഉദ്ഘാടനം വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ; ബ്രാൻഡ് അംബാസഡർ ആയി ഷൈൻ ടോം ചാക്കോ

Advertisement

ഒരുകാലത്ത് കേരളത്തിലെ ഓണം ആഘോഷങ്ങളുടെ ഒഴിവാക്കാനാവാത്ത ഒരു ഭാഗമായിരുന്നു ഓണത്തല്ല് എന്ന വിനോദം. ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴമേറിയവയിൽ ഒന്ന് കൂടിയാണ് ഓണത്തല്ല്. ഇടക്കാലത്ത് ഓണക്കളികളിൽ നിന്ന് അപ്രത്യക്ഷമായ, അന്യം നിന്ന് പോയ ഈ വിനോദത്തെ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഈ വർഷം ഒരു ക്യാമ്പയിൻ ആരംഭിക്കുകയാണ്. പ്രശസ്ത സിനിമാ താരം ഷൈൻ ടോം ചാക്കോ ആണ് ഈ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡർ. ക്യാമ്പയിൻ ഉദ്‌ഘാടനം 2025 ഓഗസ്റ്റ് 31 നു ലോകത്തെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റ് ആയ വാഴക്കുളത്ത് നടക്കും.

ഫൈറ്റ് നൈറ്റ് എന്ന പേരിൽ നടത്തുന്ന ഈ ഓണത്തല്ല് ക്യാമ്പയിൻ അവതരിപ്പിക്കുന്നത് കാസ്പറോവ് പ്രൈം പ്രൈവറ്റ് ലിമിറ്റഡും പാന്റ് ക്ലബും ചേർന്നാണ്. ഓഗസ്റ്റ് 31 നു വെകുന്നേരം 4 മണിക്കാണ് ഇതിന്റെ ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക. കേരളാ സംസ്കാരവുമായി വളരെയധികം ബന്ധപെട്ടു കിടക്കുന്ന ഈ വിനോദ രൂപത്തിന് ഓണപ്പട, കൈയ്യാങ്കളി എന്നും പേരുകളുണ്ട്.

Advertisement