സംസ്ഥാനത്ത് ഇന്നും കാലവർഷം സജീവം. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. രണ്ടു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, കോട്ടയം എറണാകുളം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്.നാളെ മധ്യ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ശക്തമായ മഴയെ തുടർന്ന് മലങ്കര ഡാമിൻറെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. അഞ്ച് ഷട്ടറുകൾ 1.5 മീറ്റർ വീതവും ഒരു ഷട്ടർ 50 സെൻ്റി മീറ്ററും ഉയർത്തുക.ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും അറബിക്കടലിൽ മഹാരാഷ്ട്ര തീരം മുതൽ കേരളതീരം വരെയുള്ള ന്യൂനമർദ്ദ പാത്തിയുമാണ് വീണ്ടും കാലവർഷം സജീവമാകാൻ കാരണം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഈ മാസം 28 വരെ കേരള ലക്ഷദ്വീപ് കന്യാകുമാരി തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
മഴ മുന്നറിയിപ്പിനെ തുടർന്ന്
സാഹസീക വിനോദ സഞ്ചാരത്തിനും ഖനന പ്രവർത്തനത്തിനും നിരോധനം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് നിരോധനം ഏർപ്പെടുത്തിയത്. ഇടുക്കി ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് ആണ്






































