അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ചതിന് പിന്നാലെ നടൻ വിനായകനെതിരെ സൈബർ ആക്രമണം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്ക്കെതിരെ വിനായകൻ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് വിനായകന് നേരെ വിമർശനമുയരുന്നത്.
തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നവരുടെ സ്ക്രീൻഷോട്ടുകൾ ഫെയ്സ്ബുക്കിലൂടെ ആദ്യം പങ്കുവെച്ചെങ്കിലും വിമർശനം കടുത്തതോടെ അതെല്ലാം വിനായകൻ നീക്കം ചെയ്തു. വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ പങ്കെടുത്താണ് നടൻ വിനായകന്‍ അന്ത്യാഭിവാദ്യം അർപ്പിച്ചത്.
































