കൊച്ചി: കണ്ണായ്,കരളായ്
ജ്വലിച്ച് നിന്ന വിപ്ലവ സൂര്യനും
അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് കൊച്ചിയിലെ കൂട്ടായ്മ നടത്തിയ അനുസ്മരണത്തിൽ കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് നടൻ വിനായകൻ. കൊച്ചി കെഎസ്ആർടിസി പ്രദേശത്തെ ജനകീയ കൂട്ടായ്മ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇല്ല… ഇല്ല… മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് വിനായകനും സുഹൃത്തുക്കളും സങ്കടമടക്കി അത്യുച്ചത്തിൽ മുദ്രാവാക്യം വിളിച്ചാണ് വി എസിനെ അനുസ്മരിച്ചത്.






































