തദ്ദേശസ്വയംഭരണ  തിരഞ്ഞെടുപ്പ് , വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

Advertisement

തിരുവനന്തപുരം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.  കരട് പട്ടികയിൽ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20998 വാർഡുകളിലായി 2,66,78,256 വോട്ടർമാർ ആണ് ഉള്ളത്. അതിൽ 1,26,32,186 പുരുഷന്മാരും 1,40,45,837 സ്ത്രീകളും, 233 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. പരിശോധനയ്ക്ക് ശേഷം  അന്തിമ പട്ടിക ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ പട്ടിക ലഭ്യമാണ്‌. ആഗസ്ത് ഏഴ് വരെ പട്ടികയിൽ പേര് ചേർക്കാം. 2025 ജനുവരി ഒന്നിനകം 18 വയസ്സ് പൂർത്തിയായവർക്കാണ് അവസരം.

Advertisement