വിപ്ലവത്തിന്റെ മണ്ണിലേക്ക് പ്രിയ നേതാവ് എത്തുന്നതും കാത്ത് ആയിരങ്ങൾ

Advertisement

വിപ്ലവത്തിന്റെ മണ്ണിലേക്ക് തങ്ങളുടെ പ്രിയ നേതാവ് കടന്നുവരികയാണ്. പുന്നപ്ര– വയലാറിന്, ആലപ്പുഴയ്ക്ക് മറക്കാനാകാത്ത സമര പോരാട്ടങ്ങൾ നൽകിയ വിഎസ്. ഒടുവില്‍ അവസാനമായി സ്വന്തം നാട്ടിലേക്കു എത്തുന്ന പ്രിയ നേതാവിന് ആയിരങ്ങൾ ആണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തുന്നത്. കേരളം കണ്ട ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ പുന്നപ്ര– വയലാറിന്‍റെ മണ്ണിൽ ആ യാത്ര ഇന്ന് അവസാനിക്കുകയാണ്, ഒരിക്കലും മങ്ങാത്ത കനലോര്‍മ്മയായി…. . 

ഇന്ന് 11 മണി മുതല്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ വിഎസിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. നാലുമണിക്ക് വലിയചുടുകാട്ടിലായിരിക്കും സംസ്കാരം. ജനങ്ങളുടെ നേതാവായി കണ്ണിലും കരളിലും കനലുപടര്‍ത്തിയാണ് വി.എസ്.മടങ്ങുന്നത്.

Advertisement