തിരുവനന്തപുരം. വെളളാപ്പളളി നടേശൻെറവിദ്വേഷപരാമർശത്തിൽ
പാർട്ടി നിലപാടെടുക്കാൻ വൈകിയതിൽ സിപിഎമ്മിൽ
അതൃപ്തി പുകയുന്നു.പരാമർശത്തെ പരോക്ഷമായി
തളളിക്കൊണ്ട് മാത്രം പ്രസ്താവനയിറക്കിയതിലും
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മൌനം
പാലിക്കുന്നതിലുമാണ് നേതൃത്വത്തിൽ അമർഷമുണ്ട്.
എം.സ്വരാജ് മാത്രമാണ് സി പി എം നേതൃത്വത്തിൽ
നിന്ന് വെളളാപ്പളളിയെ വിമർശിച്ച് രംഗത്ത് വന്നത്.
വെളളാപ്പളളിയുടെ പരാമർശം മുഖ്യമന്ത്രിയുടെ
നിർദ്ദേശ പ്രകാരമാണെന്നാണ് പ്രതിപക്ഷത്തിൻെറ
ആരോപണം.
ശനിയാഴ്ച കോട്ടയത്ത് വെച്ചാണ് വെളളാപ്പളളി
നടേശനിൽ നിന്ന് വിദ്വേഷ പരാമർശം ഉണ്ടായത്
പരാമർശം വിവാദമായിട്ടും സി പി എമ്മിൽ നിന്ന്
പ്രതികരണം വന്നത് ഇന്നലെ വൈകുന്നേരം മാത്രം
ഏറെ വൈകി സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ
പ്രസ്താവനയിൽ വെളളാപ്പളളിയുടെ പേരുമില്ല
മോശമായ പരാമർശം ഉണ്ടായിട്ടും മുഖ്യമന്ത്രിയോ
പാർട്ടി സെക്രട്ടറിയോ പ്രതികരിച്ചതുമില്ല. വിദ്വേഷ
പരാമർശം വന്നശേഷവും പാർട്ടി സെക്രട്ടേറിയേറ്റ്
അംഗവും മന്ത്രിയുമായ വി.എൻ.വാസവൻ വെളളാപ്പളളിയെ
വേദിയിലിരുത്തി പ്രശംസിക്കുകയും ചെയ്തു.എല്ലാ
വിഷയത്തിലും പൊടുന്നനെ പ്രതികരിക്കുന്ന മന്ത്രി
മുഹമ്മദ് റിയാസാകട്ടെ പരിശോധിച്ച്
പറയാമെന്നാണ് പറഞ്ഞത്.ഇതെല്ലാമാണ് സി പി എം
നേതൃത്വത്തിൽ അതൃപ്തിക്ക് വഴിവെച്ചത്.
പാർട്ടിയുടെ മതനിരപേക്ഷ നിലപാടിൽ സംശയം
തോന്നിപ്പിക്കുന്ന സമീപനമാണ് വെളളപ്പളളി
വിഷയത്തിൽ ഉണ്ടായതെന്നാണ് ഒരു വിഭാഗം
നേതാക്കളുടെ വിമർശനം.പാർട്ടി നിലപാടിൽ
ഇരട്ടത്താപ്പുണ്ടെന്ന വിമർശനവുമായി സൈബർ
പടയാളികളും രംഗത്തുണ്ട്.ഇതോടെയാണ്
നേതാക്കൾ വിശദീകരണത്തിന് നിർബന്ധിതരായത്
എന്നാൽ വെളളാപ്പളളിയുടെ പരാമർശം മുഖ്യമന്ത്രിയുടെ
പിന്തുണയോടെയാണെന്നാണ് പ്രതിപക്ഷത്തിൻെറ
വിമർശനം.
വെളളാപ്പളളിയുടെ വിദ്വേഷ പരാമർശത്തിൽ
നേതൃത്വം സ്വീകരിച്ച സമീപനത്തിനെതിരെ
CPIMനുളളിൽ വലിയ വിമർശനമാണ് ഉയരുന്നത്