തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസ് തിരുവനന്തപുരം ജില്ലാ എഡ്യൂക്കേഷൻ കമ്മീഷന്റെയും ചിൽഡ്രൻസ് കമ്മീഷന്റെയും നേതൃത്വത്തിൽ ഈ വർഷം എസ്. എസ്. എൽ. സി, ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി. കരമന സി. എസ്. ഐ സഭയിൽ നടന്ന സമ്മേളനത്തിൽ ബിലീവേഴ്‌സ് ഈസ്റ്റേൺ സഭാ ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഫെല്ലോഷിപ്പ് ബിഷപ്പ് ഡോ ജോർജ് ഈപ്പൻ ഉദ്ഘാടനം ചെയ്തു.
കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് മെമ്പർഷിപ്പ് ജില്ലാ തല വിതരണത്തിന് തുടക്കം കുറിച്ചു. സി. എസ്. ഐ. ബിഷപ്പ് കമ്മിസറി റവ. ഡോ. ജെ. ജയരാജ് ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ എസ്. ജെ. അമ്രിൻ
ക്രിസ്ന് അഭിനന്ദനം നൽകി. ബി. എഫ്. എം ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്, ജില്ലാ പ്രസിഡന്റ് റവ. എ. ആർ. നോബിൾ, സെക്രട്ടറി റവ. ഡോ. എൽ. റ്റി. പവിത്രസിംഗ്, സഭാ ശുശ്രൂഷകൻ റവ. ഡി. എസ്. അരുൺ, എഡ്യൂക്കേഷൻ കമ്മീഷൻ ചെയർമാൻ ജെ. വി. സന്തോഷ്, ചിൽഡ്രൻസ് കമ്മീഷൻ ചെയർമാൻ റവ. വിമൽരാജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന വി. ബി. എസ് ഫോളോഅപ്പ് മീറ്റിംഗിന് റവ. ഷെറി എസ് റോബർട്ട് നേതൃത്വം നൽകി.





































