കോഴിക്കോട്. കുറ്റ്യാടി കോഴിക്കോട് പാതയിലെ സ്വകാര്യബസ്സുകളുടെ മത്സരയോട്ടത്തിനെതിരെ വ്യാപക പ്രതിഷേധം. എസ്‌എഫ്ഐയും യൂത്ത് ലീഗും പേരാമ്പ്ര ആർടിഓ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.സർവ്വീസ് നടത്തിയ സ്വകാര്യബസുകൾ യൂത്ത് കോൺഗ്രസ്സ് തടഞ്ഞു.സംഘർഷ സമാനമായ സാഹചര്യം പോലീസ് ഇടപെട്ടാണ് പരിഹരിച്ചത്.ബസുകൾ ഓടാതായതോടെ വിദ്യാർത്ഥികൾ അടക്കം ദുരിതത്തിലായി
കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ നിരത്തിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു//ബസുകളുടെ അമിത വേഗത്തിൽ നടപടി സ്വീകരിച്ച ശേഷം സർവീസ് മതിയെന്നാണ് യൂത്ത് കോൺഗ്രസ്സ് നിലപാട്
വഴി തടയൽ കഴിഞ്ഞ് മിനി സിവിൽ സ്റ്റേഷനിലെത്തിയ പ്രവർത്തകർ ആർടിഓ ഓഫീസിൽ വാഴ സ്ഥാപിച്ച് പ്രതിഷേധിച്ച./തുടർന്ന് ആർടിഓ ഓഫീസിലേക്ക് പ്രതിഷേധാവുമായെത്തിയ എസ്‌എഫ്ഐ പ്രകടനവും യൂത്ത് ലീഗ് പ്രകടനവും പോലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ ഒന്നിച്ചെത്തിയതോടെ നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെട്ടു
ബിജെപിയും വിഷയത്തിൽ പ്രതിഷേധാവുമായി എത്തി.
അതേസമയം വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ ഒമേഗ ബസ് ഡ്രൈവർ ആദം ഷാഫിയെ ഇന്നലെ പേരാമ്പ്ര പൊലിസ് അറസ്റ്റുചെയ്തിരുന്നു. മോട്ടോർ വാഹന വകുപ്പ് ആറു മാസത്തേയ്ക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്തു





































