ആലുവയില്‍ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ടു. കൊല്ലം കുണ്ടറ സ്വദേശിനി അഖില (35) ആണ് കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശി ബിനുവിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിനുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കഴുത്തില്‍ ഷാള്‍ കുരുക്കിയാണ് കൊല നടന്നത്. തുടര്‍ന്ന് ഇയാള്‍ സുഹൃത്തുക്കളെ വീഡിയോ കോള്‍ വിളിച്ച് കാണിച്ചു.
സുഹൃത്തുക്കളാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രി ബിനുവായിരുന്നു മുറിയെടുത്തത്. പിന്നാലെ അഖില മുറിയിലെത്തുകയായിരുന്നു. ഇരുവരും ഇവിടെ സ്ഥിരം മുറിയെടുക്കുന്നവരാണ്. തന്നെ വിവാഹം ചെയ്യണമെന്ന് അഖില ബിനുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ബിനു നിരസിച്ചു. പിന്നീടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
































