പത്തനംതിട്ട: കേബിൾ കഴുത്തിൽ കുരുങ്ങി വീണ്ടും അപകടം. പത്തനംതിട്ട കീഴ്വായ്പ്പൂര് സമരമുക്കിലാണ് സംഭവം. കങ്ങഴ സ്വദേശികളായ അഖില (24) , അമ്മ ശ്രീലേഖ എന്നിവരാണ് അപകടത്തിൽപെട്ടത്. ശ്രീലേഖയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഇരുവരും ചികിത്സ തേടി. ഇലക്ട്രിക് പോസ്റ്റിൽ കെട്ടിവെച്ചിരുന്ന കേബിൾ താഴേക്ക് വീണതിനെ തുടർന്ന് അഖിലയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.
Home News Breaking News അമ്മയുമായി സ്കൂട്ടറിൽ പോയ യുവതിയുടെ കഴുത്തിൽ കേബിൾ കുരുങ്ങി; വാഹനം മറിഞ്ഞ് അപകടത്തിൽ 2 പേർക്കും...






































