വാർത്താനോട്ടം

94
Advertisement

2025 ജൂലൈ 20 ഞായർ

BREAKING NEWS

👉കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ 3 വയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ വയലപ്ര സ്വദേശി  റീമ (30) ൻ്റെ മൃതദേഹം കിട്ടി. കുഞ്ഞിനായി തിരച്ചിൽ തുടരുന്നു.

👉 കൊല്ലം കോയിവിള സ്വദേശി അതുല്യ ഷാർജയിൽ ജീവനൊടുക്കിയത് ഭർതൃ പീഡനത്തെ തുടർന്നെന്ന മാതാപിതാക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. 


👉 സതീഷിനെതിരെ ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും ചുമത്തി. അമ്മയുടെ മൊഴി പ്രകാരമാണ് ചവറ തെക്കുംഭാഗം പോലീസ് കേസ് റജിസ്റ്റർ ചെയ്തത്.


👉 സതീഷിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയേക്കും.


👉ഭര്‍ത്താവിനൊപ്പം ഷാർജയിൽ കഴിയുകയായിരുന്ന അതുല്യയെ ശനിയാഴ്ചയാണ്  തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.



👉 അതുല്യ ആത്മഹത്യ ചെയ്യില്ലന്നും, ഞെട്ടിക്കുന്ന വാർത്തയാണിതെന്നും സുഹൃത്തുക്കൾ മാധ്യമങ്ങളോട്

👉റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ നിന്ന്
ഷോക്കേറ്റ് നെടുമങ്ങാട് പനയമുട്ടം സ്വദേശി  അക്ഷയ് 19 ) മരിച്ചു.


👉  മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് വൈദ്യുത ലൈൻ റോഡിൽ പൊട്ടി വീണ് കിടന്നതാണ് അപകട കാരണം.


👉 ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് രാജ്ഭവനില്‍ വെച്ച് കൂടിക്കാഴ്ച നടത്തും.



🌴  കേരളീയം 🌴

🙏 സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 12 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.



🙏 കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളിലായി തീവ്രന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ജൂലൈ 24ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് നാളെ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


🙏 കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍നിന്ന് ഷോക്കേറ്റു മരിച്ച മിഥുന്റെ (13) മൃതദേഹം സംസ്‌കരിച്ചു. നൂറുകണക്കിനാളുകളുടെ സാന്നിദ്ധ്യത്തില്‍ അനിയന്‍ സുജിനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.



🙏 കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തിയാണ് സ്‌കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍ മാറ്റിയത്.


🙏 കൊല്ലത്തെ സ്‌കൂള്‍ വിദ്യാര്‍ഥി മിഥുന്റെ ദാരുണ മരണത്തിന് പിന്നാലെ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന സമയ ബന്ധിതമായി നടത്താന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി നിര്‍ദ്ദേശം നല്‍കി.



🙏 കൊല്ലം സ്വദേശിനിയെ ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ ‘അതുല്യ ഭവന’ ത്തില്‍ അതുല്യ ശേഖറി(30)നെയാണ് ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറാണ് ഭര്‍ത്താവ്. 


  🙏കൊല്ലം സ്വദേശിനി അതുല്യയെ ഷാര്‍ജയിലെ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ കൊല്ലം ചവറ തെക്കുംഭാഗം പൊലീസാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തത്.


🙏 സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വീണ്ടും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വൈകിട്ട് 4:30 മുതല്‍ സംസ്ഥാനത്തെ 81 മോട്ടോര്‍ വാഹന ഓഫീസുകളിലാണ് ഒരേ സമയം പരിശോധന ആരംഭിച്ചത്.


🙏 സ്വകാര്യ ബസിന്റെ അമിതവേഗതക്ക് ഒരു ഇര കൂടി. പേരാമ്പ്രയില്‍ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അബ്ദുള്‍ ജബാദാണ് (19) മരിച്ചത്. ബൈക്കിനെ മറികടക്കുന്നതിനിടെ, ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.


🙏 സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഒമ്പത് വരെ സംഘടിപ്പിക്കാന്‍ തീരുമാനം. സെപ്റ്റംബര്‍ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തില്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തും.




🙏 ജെഎസ്‌കെ എന്ന ചിത്രം റിലീസ് ചെയ്യുന്നതിനുവേണ്ടി സെന്‍സര്‍ ബോര്‍ഡില്‍ കയറി തന്റെ പവര്‍ കാണിച്ചിട്ടില്ലെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ജെഎസ്‌കെയുടെ പ്രചാരണത്തിന്റെ ഭാ?ഗമായി ദുബായിലെത്തിയപ്പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏 കാസര്‍കോട് പാണത്തൂര്‍ മഞ്ഞടുക്കം പുഴയില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് ഒഴുക്കില്‍പ്പെട്ടതായി സംശയം. കര്‍ണാടക ബല്‍ഗാം സ്വദേശി ദുര്‍ഗപ്പയെ (18) ആണ് കാണാതായത്.



🙏 ഇരിങ്ങാലക്കുടയില്‍ ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ ഓഫീസിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.



    🇳🇪  ദേശീയം  🇳🇪


🙏 മേയില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിനിടെ അഞ്ച് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഈ അഞ്ച് യുദ്ധവിമാനങ്ങളെ കുറിച്ചുള്ള സത്യം എന്താണെന്ന് രാഹുല്‍ ചോദിച്ചു.




🙏 നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ടപതി ദ്രൗപദി മുര്‍മു നല്‍കിയ റഫറന്‍സ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.



🙏 ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റ് മെനുവില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ നീക്കം ചെയ്തു. നിലവില്‍ നടന്നുവരുന്ന ശ്രാവണ മാസത്തിലെയും കാന്‍വാര്‍ യാത്രയുടെയും പശ്ചാത്തലത്തില്‍ മാംസാഹാരം വില്‍ക്കുന്നതിനെതിരെ ഹിന്ദു രക്ഷാ ദള്‍ നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കിയത്.



🙏 പതിനഞ്ചുകാരിയെ മൂന്നംഗ സംഘം പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഒഡീഷയിലെ പുരി ജില്ലയിലെ ബയബര്‍ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. 70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.





🙏 ആം ആദ്മി പാര്‍ട്ടി നേതാവും പ്രശസ്ത പഞ്ചാബി ഗായികയുമായ അന്‍മോല്‍ ഗഗന്‍ മാന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. ഖരാര്‍ എംഎല്‍എയായിരുന്ന അന്‍മോല്‍, ഞായറാഴ്ച പഞ്ചാബ് നിയമസഭ സ്പീക്കര്‍ കുല്‍താര്‍ സിങ് സന്‍ധ്വാന് രാജി സമര്‍പ്പിച്ച് സ്ഥാനമൊഴിയുകയായിരുന്നു.

🙏 മണിപ്പുരില്‍ സന്ദര്‍ശനം നടത്താത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ .മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി മോദി 42 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും പക്ഷേ മണിപ്പുരില്‍ പോയില്ലെന്നും ഖാര്‍ഗെ പറഞ്ഞു.


   

🇦🇺  അന്തർദേശീയം   🇦🇽


🙏 സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരന്‍’ എന്നറിയപ്പെട്ടിരുന്ന പ്രിന്‍സ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അന്തരിച്ചു. 20 വര്‍ഷം കോമയില്‍ കിടന്നശേഷമാണ് മരണം. 2005ല്‍ ലണ്ടനില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു.

🙏പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) പരസ്യമായി പിന്തുണച്ച് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ധര്‍.


🙏 ഇസ്രയേലിനും അമേരിക്കയ്ക്കും കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന പ്രസ്താവനയ്ക്കു പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി ജൂതരെയും ഇസ്രയേലി സൈനികരെയും എലികളായി ചിത്രീകരിക്കുന്ന എഐ ചിത്രം ഒദ്യോഗിക വെബ്സൈറ്റില്‍ പങ്കുവച്ചു.



🙏 ശിക്ഷ ഒഴിവാക്കാന്‍ ഒളിവില്‍ പോകുമെന്ന ആശങ്കയെത്തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയോട് ഇലക്ട്രോണിക് നിരീക്ഷണ ആംഗിള്‍ ടാഗ് ധരിക്കാന്‍ ബ്രസില്‍ പോലീസ് ഉത്തരവിട്ടു.



🙏 തെക്കന്‍ ഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലെത്തിയ ജനക്കൂട്ടത്തിനു നേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവയ്പില്‍ കുറഞ്ഞത് 32 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.



🙏 നിര്‍മിതബുദ്ധി ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളി നേരിടാന്‍ അമേരിക്ക തയ്യാറെടുത്തിട്ടില്ലെന്നും ആ രംഗത്തെ മുന്നേറ്റത്തെത്തന്നെ അത് തടസപ്പെടുത്തിയേക്കുമെന്നും ഗൂഗിളിന്റെ മുന്‍ സിഇഒ എറിക് ഷ്മിറ്റ്. അമേരിക്ക ഒരു ഗുരുതരമായ ഊര്‍ജ്ജക്ഷാമം നേരിടേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.



🏏   കായികം    🏏


🙏 ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തോല്‍വി. ലോര്‍ഡ്സില്‍ മഴയെ തുടര്‍ന്ന് 29 ഓവറാക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

Advertisement