കുമ്പളങ്ങി നൈറ്റ്സിലെ ഫഹദിന്‍റെ ഷമ്മി എന്ന കഥാപാത്രത്തെ സിനിമ കണ്ട പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ലാ, പുറമെ മാന്യനെന്ന് തോന്നിപ്പിക്കുന്ന തനി സൈക്കോ, ആ സൈക്കോ തോറ്റുപോകുന്ന റിയല്‍ സൈക്കോ ആണ് കൊല്ലം സ്വദേശിനി അതുല്യ സതീഷിന്‍റെ ഭര്‍ത്താവ് സതീഷ് ശങ്കർ. ജീവനൊടുക്കില്ലെന്ന് മകള്‍ പലകുറി ആവര്‍ത്തിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് സതീഷ് മകളെ കൊലപ്പെടുത്തിയതാണെന്നും അതുല്യയുടെ അമ്മ പറയുന്നു. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണ്ണം സതീഷും അമ്മയും തൂക്കിനോക്കിയിരുന്നു. 50 പവന്‍ ഉണ്ടായിരുന്നില്ല. അന്ന് തുടങ്ങിയതാണ് മകള്‍ക്കെതിരായ ഉപദ്രവം എന്നും അമ്മ പറയുന്നു. മദ്യപിച്ചാല്‍ മാത്രമല്ല. സൈക്കോപോലെയാണ് അവന്റെ പെരുമാറ്റം. അതുല്യ കൂട്ടുകാരോട് സംസാരിക്കുന്നത് ഇഷ്ടമല്ല. അവര്‍ ഫോണ്‍ വിളിക്കുന്നതില്‍ താല്‍പര്യമില്ല. കൂടെ പഠിച്ച കൂട്ടുകാര്‍ വഴിയില്‍വെച്ച് ഹായ് പറഞ്ഞാല്‍ അത് ഇഷ്ടപ്പെടില്ല. അങ്ങനെ വലിയ പ്രശ്‌നങ്ങളാണെന്നും അമ്മ പറഞ്ഞു. അതുല്യ അനുഭവിച്ചിരുന്ന മാനസിക, ശാരീരിക പീഡനം വ്യക്തമാക്കുന്ന വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കാണാം. വിഡിയോകളില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. സൈക്കോയെപ്പോലെയാണ് വിഡിയോകളില്‍ ഭര്‍ത്താവ് പെരുമാറുന്നത്. ആക്രമണ സമയത്ത് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നുമുണ്ട്.