പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

408
Advertisement

നെടുമങ്ങാട് യുവാവ് ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി പത്തൊമ്പതുകാരനായ അക്ഷയ് ആണ് മരിച്ചത്. റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് വൈദ്യുത ലൈൻ റോഡിൽ പൊട്ടി വീണ് കിടന്നതാണ് അപകട കാരണം. കാറ്ററിംഗ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരവെയാണ് റോഡ‍ിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ തട്ടി യുവാവ് മരിച്ചത്. ബൈക്കിൽ തിരികെ വരുമ്പോഴായിരുന്നു അപകടം. അക്ഷയ് ആണ് വണ്ടി ഓടിച്ചത്. പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്. 3 പേർ ബൈക്കിൽ ഉണ്ടായിരുന്നു.
ഡിഗ്രി വിദ്യാർത്ഥിയാണ് അപകടത്തിൽ മരിച്ച അക്ഷയ്. വെഞ്ഞാറമൂട്ടിലെ കാറ്ററിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അക്ഷയ്. അപകടത്തിൽപ്പെട്ട അക്ഷയ് വലതുഭാഗത്തേക്ക് വീഴുകയായിരുന്നു. രക്ഷപ്പെട്ട രണ്ടുപേരും ഇടതുഭാഗത്തേക്കാണ് തെറിച്ചുവീണത്. അതിനാൽ ഒപ്പമുണ്ടായിരുന്ന  സുഹൃത്തുക്കളായ അമൽനാഥ്, വിനോദ് എന്നിവർക്ക് പരിക്കേറ്റില്ല.

Advertisement