കൊല്ലം കോയിവിള സ്വദേശി അതുല്യ ഷാർജയിൽ ജീവനൊടുക്കിയത് ഭർതൃ പീഡനത്തെ തുടർന്നെന്ന മാതാപിതാക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. സതീഷിനെതിരെ ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും ചുമത്തി. അമ്മയുടെ മൊഴി പ്രകാരമാണ് ചവറ തെക്കുംഭാഗം പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. സതീഷിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയേക്കും.
ഭര്‍ത്താവിനൊപ്പം ഷാർജയിൽ കഴിയുകയായിരുന്ന അതുല്യയെ ശനിയാഴ്ചയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെ നിരന്തര പീഡനമാണ് മരണത്തിന് കാരണമെന്ന് വീട്ടുകാര്‍ ആരോപിച്ചു. അതുല്യയെ ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നതിന്‍റെ തെളിവുകളും പോലീസിൽ ഹാജരാക്കി. 2014 ലായിരുന്നു സതീഷ് -അതുല്യ വിവാഹം . ഇവർക്ക് പത്തു വയസ്സായ മകൾ ഉണ്ട്. മകൾ അതുല്യയുടെ മാതാപിതാക്കൾക്കൊപ്പം നാട്ടിലാണ്.